ആർത്തവ അവധി നിർബന്ധമാക്കി കർണാടക സർക്കാർ
Friday, October 10, 2025 3:31 AM IST
ബംഗളൂരു: ബീഹാറിനും ഒഡീഷയ്ക്കും പിന്നാലെ ആർത്തവ അവധി നിർബന്ധമാക്കുന്ന സംസ്ഥാനമായി കർണാടക. മാസത്തിൽ ശമ്പളത്തോട് കൂടിയുള്ള ഒരു അവധി വനിതാ ജീവനക്കാർക്ക് നിർബന്ധമാക്കുന്ന മെൻസ്ട്രുൽ പോളിസി 2025ന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
ബീഹാറിലും ഒഡീഷയിലും സർക്കാർ മേഖലയിലെ വനിതാ ജീവനക്കാർക്ക് മാത്രമായിരുന്നു അവധി ബാധകം. എന്നാൽ കർണാടകയിൽ സർക്കാർ മേഖലയിൽ മാത്രമല്ല സ്വകാര്യ മേഖലയിൽകൂടി നിയമം പ്രാവർത്തികമാക്കിയിരിക്കുകയാണ്.
ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ സർക്കാർ - സ്വകാര്യ മേഖലകളിൽ മാസത്തിൽ ഒരു ദിവസം ശമ്പളത്തോടെയുള്ള ആർത്തവ അവധി യാഥാർഥ്യമാകുന്നത്.