ജെ​റു​സ​ലേം: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം ന​ൽ​ക​ണ​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ട്രം​പി​ന്‍റെ ചി​ത്രം ഉ​ൾ​പ്പെ​ടെ പ​ങ്കു​വ​ച്ചാ​ണ് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് രം​ഗ​ത്തെ​ത്തി​യ​ത്.

സാ​മൂ​ഹ്യ​മാ​ധ്യ​മ​മാ​യ എ​ക്സി​ലൂ​ടെ ആ​യി​രു​ന്നു ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്കാ​ര​ത്തി​ന് ട്രം​പ് തി​ക​ച്ചും അ​ർ​ഹ​നാ​ണെ​ന്നും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി എ​ക്സി​ൽ കു​റി​ച്ചു.

യു​എ​സ് മു​ന്നോ​ട്ടു​വ​ച്ച സ​മാ​ധാ​ന ക​രാ​ർ യാ​ഥാ​ർ​ത്ഥ്യ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി എ​ക്സി​ലൂ​ടെ ട്രം​പി​നെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. നേ​ര​ത്തെ യു​എ​ൻ പൊ​തു​സ​മ്മേ​ള​ന​ത്തി​ലും ട്രം​പ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചി​രു​ന്നു.