ഉത്തർപ്രദേശിൽ രണ്ട് സ്കൂട്ടറുകൾ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്
Thursday, October 9, 2025 12:36 AM IST
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപുരിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്. കാൺപുരിലെ മെസ്റ്റൺ റോഡിലെ മാർക്കറ്റിൽ പാർക്ക് ചെയ്തിരുന്ന രണ്ട് സ്കൂട്ടറുകളാണ് പൊട്ടിത്തെറിച്ചത്.
മൂൽഗഞ്ചിലെ മിശ്രി ബസാറിലുള്ള പ്ലാസ്റ്റിക് കടയ്ക്ക് പുറത്താണ് സ്ഫോടനം നടന്നത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. സ്ഫോടനത്തിൽ നാല് പേർക്ക് പരിക്കേറ്റു. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്.
വാഹനത്തിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന പടക്കങ്ങളോ അല്ലെങ്കിൽ ബാറ്ററിയോ പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ വീടുകൾക്കും കടകൾക്കും സ്ഫോടനത്തിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്.