കൊ​ളം​ബോ: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ പാ​ക്കി​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സീ​സ് 50 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 210 റ​ൺ‌​സാ​ണ് എ​ടു​ത്ത​ത്.

സെ​ഞ്ചു​റി നേ​ടി​യ ബേ​ത് മൂ​ണി​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ അ​ലാ​ന കിം​ഗി​ന്‍റെ​യും മി​ക​വി​ലാ​ണ് ഓ​സ്ട്രേ​ലി​യ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. മൂ​ണി 109 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 114 പ​ന്തി​ൽ 11 ബൗ​ണ്ട​റി അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു മൂ​ണി​യു​ടെ ഇ​ന്നിം​ഗ്സ്.

51 റ​ൺ​സാ​ണ് അ​ലാ​ന എ​ടു​ത്ത​ത്. മൂ​ന്ന് ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു അ​ലാ​ന​യു​ടെ ഇ​ന്നിം​ഗ്സ്. 76 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട ഓ​സ്ട്രേ​ലി​യ​യെ മൂ​ണി​യും അ​ലാ​ന​യും ചേ​ർ​ന്നാ​ണ് ക​ര​ക​യ​റ്റി​യ​ത്.

പാ​ക്കി​സ്ഥാ​ന് വേ​ണ്ടി ന​ഷ്ര സ​ന്ധു മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ഫാ​ത്തി​മ സ​ന​യും റ​മീ​ൻ ഷ​മീ​മും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ഡ​യാ​ന ബെ​യ്ഗും സാ​ദി​യ ഇ​ഖ്ബാ​ലും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.