കൊച്ചിയിൽ തോക്കുചൂണ്ടി മോഷണം
Wednesday, October 8, 2025 6:15 PM IST
കൊച്ചി: തോക്കിൻ മുനയിൽ നിർത്തി കൊച്ചിയിൽ മോഷണം. സ്റ്റീൽ വിൽപ്പന കേന്ദ്രത്തിലാണ് മോഷണം നടന്നത്. വടുതല സ്വദേശി സജി ആണ് മോഷണം നടത്തിയത്. ഇയാളെ പോലീസ് പിടികൂടി.
80 ലക്ഷം രൂപയാണ് കവർച്ച നടത്തിയത്. പെപ്പർ സ്പ്രേ അടിച്ചശേഷമായിരുന്നു കവർച്ച. പണം ഇരട്ടിപ്പിക്കൽ തർക്കത്തിനൊടുവിലായിരുന്നു മോഷണം.