ബിഹാർ തെരഞ്ഞെടുപ്പ്; തേജസ്വി യാദവ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് സൂചന
Wednesday, October 8, 2025 4:53 PM IST
പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ആർജെഡി നേതാവ് തേജസ്വി യാദവ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് സൂചന.
രാഘോപുറിലും, ഫുൽപരാസിലുമാണ് തേജസ്വി മത്സരിക്കാൻ ആലോച്ചിക്കുന്നത്. ആർജെഡിയുടെ ശക്തികേന്ദ്രമായ രാഘോപുറിൽ 2015 മുതൽ തേജസ്വിയാണ് എംഎൽഎ.
എന്നാൽ ജെഡിയുവിന്റെ സിറ്റിംഗ് സീറ്റാണ് ഫുൽപരാസ്. ഷീലാ കുമാരിയാണ് മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎ.
രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിനും 11നും ആണ് വോട്ടെടുപ്പ്. നവംബർ 14നാണ് വോട്ടെണ്ണൽ.