രസതന്ത്ര നൊബേൽ പ്രഖ്യാപനം ഇന്ന്
Wednesday, October 8, 2025 9:25 AM IST
സ്റ്റോക്ഹോം: 2025ലെ രസതന്ത്ര നൊബേൽ ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നേ കാലോടെയാകും പ്രഖ്യാപനം. 117-ാമത്തെ രസതന്ത്ര നൊബേലാണ് ഇന്ന് പ്രഖ്യാപിക്കാൻ പോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വൈദ്യശാസ്ത്ര, ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു.
ഇതുവരെ 197 വ്യക്തികൾക്ക് പുരസ്കാരം നൽകിയിട്ടുണ്ട്. ഗൂഗിൾ ഡീപ്മൈൻഡിലെ ഡെമ്മിസ് ഹസാബിസിനും, ജോൺ ജംബറിനുമായിരുന്നു 2024ലെ രസതന്ത്ര നൊബേൽ.