ശബരിമല സ്വർണപ്പാളി വിവാദം;18ന് ചെങ്ങന്നൂർ മുതൽ പന്തളം വരെ യുഡിഎഫ് പദയാത്ര
Wednesday, October 8, 2025 1:26 AM IST
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ പദയാത്രയ്ക്കൊരുങ്ങി യുഡിഎഫ്. സംസ്ഥാന വ്യാപകമായി ജാഥകൾ സംഘടിപ്പിച്ചുകൊണ്ടാണ് പദയാത്രയ്ക്ക് തുടക്കം. സ്വർണപ്പാളി വിഷയത്തിൽ സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.
18ന് ചെങ്ങന്നൂർ മുതൽ പന്തളം വരെയാണ് യുഡിഎഫ് പദയാത്ര. ഇതിന് മുന്നോടിയായി 14ന് കാസർഗോഡ് നിന്ന് കെ. മുരളീധരന്റെ നേതൃത്വത്തിൽ ജാഥ ആരംഭിക്കും. പാലക്കാട് നിന്ന് കൊടിക്കുന്നിൽ സുരേഷും തിരുവനന്തപുരത്ത് നിന്ന് അടൂർ പ്രകാശും ജാഥ നയിക്കും.
ബെന്നി ബെഹ്നാൻ നയിക്കുന്ന ജാഥ 15 ന് മുവാറ്റുപുഴയിൽ നിന്ന് തിരിക്കും. നാല് ജാഥകളും 18ന് പന്തളത്ത് സംഗമിക്കും. കോൺഗ്രസിന്റെ മേഖല ജാഥകൾ ചെങ്ങന്നൂരിൽ സംഗമിച്ച ശേഷം ആയിരിക്കും യുഡിഎഫ് നേതൃത്വത്തിലുള്ള പദയാത്ര.