തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​റ​ട​യി​ൽ പേ​ര​ക്കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച മു​ത്ത​ച്ഛ​ൻ അ​റ​സ്റ്റി​ൽ. കോ​വി​ല്ലൂ​ർ മു​ത്തു​ക്കു​ഴി സ്വ​ദേ​ശി​യാ​യ ബാ​ബു(53) ആ​ണ് വെ​ള്ള​റ​ട പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ബാ​ബു​വി​ന്‍റെ മ​ക​ന്‍റെ 12 വ​യ​സു​ള്ള കു​ട്ടി​യാ​ണ് മ​ർ​ദ​ന​ത്തി​നി​ര​യാ​യ​ത്.

മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് ത​ള​ർ​ന്നു​വീ​ണ കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മാ​താ​വ് ചൈ​ൽ​ഡ് ലൈ​നി​നെ സ​മീ​പി​ച്ചു. ചൈ​ൽ​ഡ് ലൈ​ൻ അ​റി​യി​ച്ച​ത് അ​നു​സ​രി​ച്ച് കു​ട്ടി​യെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി.

ചൈ​ൽ​ഡ് ലൈ​ൻ മു​ഖാ​ന്തി​രം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ്ര​തി കു​ട്ടി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് മ​ർ​ദി​ച്ച​തെ​ന്ന് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ ബാ​ബു​വി​നെ നാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.