പ്ലസ്ടു വിദ്യാര്‍ഥിയുടെ കഴുത്തറുത്തു; യുവാവ് പിടിയിൽ
Tuesday, October 7, 2025 11:51 PM IST
തിരുവനന്തപുരം: പ്ലസ്ടു വിദ്യാര്‍ഥിയുടെ കഴുത്തറുത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ കുലത്തൂരിലുണ്ടായ സംഭവത്തിൽ കുളത്തൂര്‍ സ്വദേശിയായ അഭിജിത്താണ് പിടിയിലായത്.
സ്കൂള്‍ വിട്ട് വീട്ടിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം പോകുന്നതിനിടെയാണ് ഇയാൾ പതിനേഴുകാരന്റെ കഴുത്തറത്തത്. വിദ്യാർഥിയുടെ കഴുത്തിൽ പത്തോളം തുന്നലുണ്ടെന്ന് പോലീസ് പറഞ്ഞു.
ആക്രമണം നടന്ന ഉടൻ തന്നെ വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചതിനാലാണ് ജീവൻ രക്ഷിക്കാനായത്. ആക്രമണത്തിന് പിന്നിൽ പൂര്‍വ വൈരാഗ്യമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.