എസ്എഫ്ഐ - എബിവിപി സംഘര്‍ഷം; കാലടി സംസ്കൃത സര്‍വകലാശാലയിൽ അവധി പ്രഖ്യാപിച്ചു
Tuesday, October 7, 2025 10:55 PM IST
കൊച്ചി: എസ്എഫ്ഐ - എബിവിപി സംഘര്‍ഷത്തെ തുടര്‍ന്ന് കാലടി സംസ്കൃത സര്‍വകലാശാലയിൽ മൂന്നു ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. സര്‍വകലാശാല തെരഞ്ഞെടുപ്പിന് പിന്നാലെ എസ്എഫ്ഐ - എബിവിപി പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു.
സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നതിനാലാണ് അടുത്ത മൂന്നു ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചതെന്ന് അധികൃതർ പറഞ്ഞു. സര്‍വകലാശാല ജനറൽ സീറ്റിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. 20 യൂയുസിമാരിൽ 17 എസ്എഫ്ഐ നേടി.
വിജയാഹ്ലാദത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ എബിവിപിയുടെ കൊടി തോരണങ്ങൾ നശിപ്പിച്ചിരുന്നു. തുടർന്നാണ് സംഘർഷമുണ്ടായത്.