തദ്ദേശ തെരഞ്ഞടുപ്പ്; അന്തിമ വോട്ടര്‍പട്ടിക 25 ന് പ്രസിദ്ധീകരിക്കും
Tuesday, October 7, 2025 9:27 PM IST
തിരുവനന്തപുരം: തദ്ദേശ തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട്14 വരെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാം. പേരു ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള അപേക്ഷകളും ആക്ഷേപങ്ങളും 14-ാം തീയതിവരെ www.sec.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി നല്‍കാം.
2025 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോറം നാലും വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് ഫോറം ആറിലും അപേക്ഷ നൽകണം.
ഒരു വോട്ടറുടെ പേരുവിവരം ഒരു വാര്‍ഡില്‍ നിന്നും മറ്റൊരു വാര്‍ഡിലേക്ക് മാറ്റുന്നതിന് ഫോറം നമ്പര്‍ ഏഴിലും അപേക്ഷ നല്‍കാം. അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിക്കും.