അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി; "അച്യുത്' എന്ന് പേരിട്ടു
Tuesday, October 7, 2025 9:16 PM IST
ആലപ്പുഴ: വനിതാ ശിശു ആശുപത്രിക്കു സമീപമുള്ള അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ സ്മരണാർത്ഥം കുഞ്ഞിന് "അച്യുത്' എന്ന പേര് നൽകിയതായി അധികൃതർ പറഞ്ഞു.
മൂന്ന് ദിവസം പ്രായവും 2.5 കിലോഗ്രാം ഭാരവുമുള്ള ആൺകുഞ്ഞിനെയാണ് ലഭിച്ചത്. പ്രാഥമിക പരിശോധനയിൽ കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും കണ്ടെത്തി.
ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ കുരുന്നിന് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ അടിയന്തരമായി ബന്ധപ്പെടെണമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ.ജി.എൽ.അരുൺ ഗോപി അറിയിച്ചു. കഴിഞ്ഞ ഒന്നിന് വീണ എന്ന പെൺകുഞ്ഞിനെയും ആലപ്പുഴയിൽ ലഭിച്ചിരുന്നു.