കിണറ്റിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം
Tuesday, October 7, 2025 9:03 PM IST
പാലക്കാട്: കിണറ്റിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. മണ്ണാര്‍ക്കാട് കച്ചേരിപ്പറമ്പിലുണ്ടായ ദാരുണ സംഭവത്തിൽ നെട്ടൻ കണ്ടൻ മുഹമ്മദ് ഫാസിലിന്റെയും മുഫീതയുടെയും മകൻ ഏദൻ ആണ് മരിച്ചത്.
വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി കിണറ്റിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീടിനോട് ചേർന്ന് ചെറിയ ആള്‍മറയുള്ള കിണറ്റിലാണ് കുട്ടി വീണത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.