ലെഫ്റ്റനന്റ് കേണലിന് ബിഗ് സല്യൂട്ട്; മോഹൻലാലിന് കരസേനയുടെ ആദരം
Tuesday, October 7, 2025 7:05 PM IST
ന്യൂഡൽഹി: പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ നടൻ മോഹൻലാലിന് കരസേനയുടെ ആദരം. ആദരിക്കലിന്റെ ഭാഗമായി കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മോഹൻലാലിന് മെഡൽ സമ്മാനിച്ചു.
ഇതൊരു വലിയ അംഗീകാരവും ബഹുമതിയുമാണ്. സൈന്യത്തിന്റെ ഭാഗമായി താൻ പൊതുജനങ്ങൾക്ക് അറിയാവുന്നതും അല്ലാത്തതുമായ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു.
2009 ലാണ് മോഹൻലാൽ ടെറിട്ടോറിയൽ ആർമിയുടെ ഭാഗമാകുന്നത്. ഇന്ത്യൻ ആർമിയിലെ 122 ഇൻഫെന്ററി ബറ്റാലിയൻ ടിഎമദ്രാസ് ടീമിലെ അംഗമാണ് അദ്ദേഹം.