സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് ഇനി മുതൽ 117.5 പവൻ സ്വർണക്കപ്പ് സമ്മാനം
Tuesday, October 7, 2025 2:47 PM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മാതൃകയിൽ സ്കൂള്‍ ഒളിമ്പിക്സിലെ വിജയികള്‍ക്കും സ്വർണക്കപ്പ് നൽകാൻ സർക്കാർ തീരുമാനം. ഏറ്റവും കൂടുതൽ പോയിന്റ് നേടി ജേതാക്കളാകുന്ന ജില്ലയ്ക്ക് 117.5 പവൻ തൂക്കം വരുന്ന സ്വർണക്കപ്പാണ് നല്‍കുന്നത്. തിരുവനന്തപുരത്ത് വച്ചാണ് ഈ വർഷത്തെ സ്കൂള്‍ ഒളിമ്പിക്സ്.
നേരത്തെ, ശാസ്ത്രമേളയ്ക്ക് ഒരു കിലോ തൂക്കമുള്ള സ്വർണക്കപ്പ് നൽകാനായി വിദ്യാർഥികളിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് ധനശേഖരണം നടത്തിയിരുന്നെങ്കിലും കപ്പ് നിർമിച്ചിരുന്നില്ല. ഈ പണവും കായികമേളയ്ക്കുള്ള സ്പോണ്‍സർഷിപ്പ് പണവും ഉപയോഗിച്ചാകും കപ്പ് നിർമിക്കുക.