സാമ്പത്തിക തർക്കം; കാസർഗോട്ട് യുവാവിന്റെ കഴുത്തിൽ കത്തികുത്തിയിറക്കി
Tuesday, October 7, 2025 11:55 AM IST
കാസർഗോഡ്: സാമ്പത്തിക പ്രശ്നത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിന്റെ കഴുത്തിൽ കത്തി കുത്തിയിറക്കി. കാസർഗോഡ് ആണ് സംഭവം.
അനിൽകുമാർ(36) എന്നയാൾക്കാണ് കുത്തേറ്റത്. മീൻ വ്യാപാരിയായ അനിൽ കുമാറിനോട് ഒരാൾ സീതാംഗോളിയിലേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു. ഇവിടെയെത്തിയപ്പോൾ അക്രമി സംഘം ഇയാളുടെ കഴുത്തിൽ കുത്തുകയായിരുന്നു.
കഴുത്തിൽ കത്തി കുത്തിയിറങ്ങിയ നിലയിൽ അനിൽകുമാറിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുരുതരമായി കുത്തേറ്റ അനിൽ കുമാർ ചികിത്സയിലാണ്.
സംഭവത്തിൽ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.