ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ൽ സ്കൂ​ൾ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 54 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. 13ലേ​റെ പേ​ർ​ക്കാ​യി പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ അ​ട​ർ​ന്നു​വീ​ഴു​ന്ന​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വെ​ല്ലു​വി​ളി​യാ​കു​ന്നു​ണ്ട്.

സെ​പ്റ്റം​ബ​ർ 29ന് ​ആ​യി​രു​ന്നു ജാ​വ​യി​ലെ സി​ഡോ​ർ​ജ് ന​ഗ​ര​ത്തി​ലെ അ​ൽ ഖോ​സി​നി സ്കൂ​ൾ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ​ത്. 2000ൽ ​അ​ധി​കം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ബോ​ർ​ഡിം​ഗ് സ്കൂ​ളി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നി​ല​വി​ൽ ജാ​ക്ക്ഹാ​മ​റു​ക​ൾ ഘ​ടി​പ്പി​ച്ച ഖ​ന​ന യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പ​രി​ശോ​ധ​ന. ര​ണ്ട് നി​ല കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു സ്കൂ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. അ​നു​മ​തി​യി​ല്ലാ​തെ ഇ​തി​ന് മു​ക​ളി​ൽ ര​ണ്ട് നി​ല കൂ​ടി പ​ണി​ഞ്ഞ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.