നടൻ വിജയ് ദേവരകൊണ്ട സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു
Monday, October 6, 2025 9:39 PM IST
ഹൈദരാബാദ്: നടൻ വിജയ് ദേവരകൊണ്ട സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തെലുങ്കാനയിലെ ജോഗുലാംബ ഗഡ്വാൾ ജില്ലയിലെ എൻഎച്ച് -44 (ഹൈദരാബാദ്-ബംഗുളൂരു ഹൈവേ)ൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.
ആന്ധ്രാപ്രദേശിൽ നിന്നും ഹൈദരാബാദിലേക്കുള്ള യാത്രയിൽ താരം സഞ്ചരിച്ച വാഹനത്തിന്റെ പിന്നിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കുകളില്ലാതെ വിജയ് ദേവരകൊണ്ട രക്ഷപ്പെട്ടു.
വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച വാഹനത്തിന് ചെറിയ കേടുപാടുകളെ സംഭവിച്ചുള്ളു.