ന്യൂ​യോ​ര്‍​ക്ക്: 2025ലെ ​പ്ര​ഥ​മ ഇ-​മ​ല​യാ​ളി പു​ര​സ്‌​കാ​രം സാ​ഹി​ത്യ​കാ​ര​ന്‍ മേ​തി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്. ഒ​രു ല​ക്ഷം രൂ​പ​യും ഫ​ല​ക​വു​മാ​ണ് അ​വാ​ര്‍​ഡ്.

ഒ​ക്ടോ​ബ​ര്‍ 19 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് മൂ​ന്നി​ന് തൃ​ശൂ​ര്‍ പ്ര​സ് ക്ല​ബ്ബി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍, കാ​ഷ് അ​വാ​ര്‍​ഡ് ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കെ. ​വേ​ണു മേ​തി​ലി​നു സ​മ്മാ​നി​ക്കും. ഫ​ല​കം സാ​ഹി​ത്യ അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ പ്ര​ശ​സ്ത ക​വി കെ. ​സ​ച്ചി​ദാ​ന​ന്ദ​ന്‍ കൈ​മാ​റും.

ശാ​സ്ത്ര​ത്തെ സാ​ഹി​ത്യ​ത്തോ​ട് അ​ടു​പ്പി​ച്ച കി​ട​യ​റ്റ ലേ​ഖ​ന​ങ്ങ​ളും നി​ര്‍​മി​ത​ബു​ദ്ധി മു​ഖ്യ​വി​ഷ​യ​മാ​ക്കി 1999-ല്‍ ​പ്ര​സി​ദ്ധീ​ക​രി​ച്ച "ദൈ​വം, മ​നു​ഷ്യ​ന്‍, യ​ന്ത്രം' എ​ന്ന കൃ​തി​യെ മു​ന്‍​നി​ര്‍​ത്തി​യാ​ണ് പു​ര​സ്‌​കാ​രം ന​ല്‍​കു​ന്ന​ത്.

ക​വി, ക​ഥാ​കൃ​ത്ത്, നോ​വ​ലി​സ്റ്റ് എ​ന്നീ നി​ല​ക​ളി​ല്‍ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​നു പു​തി​യ ഭാ​വു​ക​ത്വം ന​ല്‍​കി​യ എ​ഴു​ത്തു​കാ​ര​നാ​ണ് മേ​തി​ല്‍ രാ​ധാ​കൃ​ഷ്ണ​നെ​ന്നും എ​ഴു​ത്തി​ല്‍ മ​ല​യാ​ളി എ​ന്നും സ്‌​നേ​ഹ​ത്തോ​ടെ ഓ​ര്‍​ക്കേ​ണ്ട അ​പൂ​ര്‍​വ ര​ച​ന​ക​ള്‍ മേ​തി​ലി​നു മാ​ത്രം സ്വ​ന്ത​മാ​ണെ​ന്നും പു​ര​സ്‌​കാ​ര സ​മി​തി വി​ല​യി​രു​ത്തി.