വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ആറുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു
Monday, October 6, 2025 8:26 PM IST
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചത്. ഇതോടെ രോഗം ബാധിച്ച് ആശുപത്രിയിലുള്ള കുട്ടികളുടെ എണ്ണം രണ്ടായി.
കോഴിക്കോട് തലക്കളത്തൂര്‍ സ്വദേശിയായ കുട്ടിയും ചികിത്സയിലുണ്ട്. അമീബിക് മസ്തിഷ്ക ജ്വരം പടരുന്നതിനിടെ സർക്കാർ പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കി.