പോലീസിനെ കൈയേറ്റം ചെയ്ത സംഭവം; 20 പേർക്കെതിരെ കേസ്
Monday, October 6, 2025 7:52 PM IST
കണ്ണൂർ: പോലീസിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 20 പേർക്കെതിരെ കേസെടുത്തു. കണ്ണൂർ ചൊക്ലി ലോക്കൽ സെക്രട്ടറി ടി.ജയേഷ് ഉൾപ്പടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്.
പൊതുസ്ഥലത്ത് സ്ഥാപിച്ച കൊടിതോരണങ്ങൾ നീക്കം ചെയ്യാൻ എത്തിയ പോലീസ് സംഘത്തെ ഇവർ ആക്രമിക്കുകയായിരുന്നു. ഏഴ് വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തത്.
പോലീസാണ് മർദിച്ചതെന്ന് ആരോപിച്ച് ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ ചികിത്സ തേടി.