കരൂർ ദുരന്തമേഖല സന്ദർശിച്ച് നടൻ കമൽഹാസൻ
Monday, October 6, 2025 6:54 PM IST
ചെന്നൈ: കരൂർ ദുരന്തമേഖല സന്ദർശിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളെയും അദ്ദേഹം സന്ദർശിച്ചു.
"കരൂർ ദുരന്തത്തിലെ ഇരകൾക്ക് അനുശോചനം അറിയിക്കാനാണ് ഞാൻ വന്നത്. ഈ ദുരന്തത്തെ സംഖ്യകളായി കാണരുത്. അവരെ അമ്മമാരായും സഹോദരിമാരായും പ്രായമായവരായും കാണുക. അന്വേഷണം പുരോഗമിക്കുകയാണ്. വിഷയം കോടതിയുടെ പരിഗണനയിലാണ്, ഇപ്പോൾ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ല'.- രാജ്യസഭാ എംപി കൂടിയായ കമൽ ഹാസൻ പറഞ്ഞു.
"ഈ വിഷയത്തിൽ പക്ഷം പിടിക്കരുത്. പക്ഷം പിടിക്കണമെങ്കിൽ, നമുക്ക് ജനങ്ങളുടെ പക്ഷം പിടിക്കാം. സംഭവത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മാതൃകാപരമായ നേതൃത്വ ഗുണങ്ങൾ പ്രകടിപ്പിച്ചു.അതിന് നമ്മൾ അദ്ദേഹത്തോട് നന്ദി പറയണം'-കമൽഹാസൻ കൂട്ടിച്ചേർത്തു.