ചെ​ന്നൈ: വ​ണ്ട​ല്ലൂ​ർ മൃ​ഗ​ശാ​ല​യി​ൽ നി​ന്ന് കാ​ണാ​താ​യ സിം​ഹം ത​നി​യെ തി​രി​ച്ചെ​ത്തി. സിം​ഹം ആ​രോ​ഗ്യ​വാ​നാ​ണെ​ന്നും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നു​ണ്ടെ​ന്നും മൃ​ഗ​ശാ​ല ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു. ന​ട​ൻ ശി​വ​കാ​ർ​ത്തി​കേ​യ​ൻ ദ​ത്തെ​ടു​ത്തി​രു​ന്ന സിം​ഹ​മാ​ണി​ത്.

1490 ഏ​ക്ക​റി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന വ​ണ്ട​ല്ലൂ​ർ മൃ​ഗ​ശാ​ല​യി​ലെ അ​ഞ്ച​ര വ​യ​സു​ള്ള സിം​ഹ​ത്തെ വെ​ള്ളി​യാ​ഴ്ച​യാ​ണ് കാ​ണാ​താ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന സിം​ഹ​മാ​ണി​ത്. സിം​ഹ​ത്തെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന 50 ഏ​ക്ക​ർ പ​രി​ധി​യി​ൽ അ​ഞ്ച് സം​ഘ​ങ്ങ​ളാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് സിം​ഹം തി​രി​കെ കൂ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. സിം​ഹ​ത്തെ ക​ണ്ടെ​ത്താ​നാ​യി തെ​ർ​മ​ൽ ഇ​മേ​ജിം​ഗ് ഡ്രോ​ണും പ​ത്ത് കാ​മ​റ​ക​ളും സ്ഥാ​പി​ച്ചി​രു​ന്നു. സിം​ഹം കൂ​ട്ടി​ലേ​ക്ക് തി​രി​കെ​യെ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.