ചീഫ് ജസ്റ്റീസിനെ ആക്രമിക്കാൻ ശ്രമം; രാകേഷ് കിഷോറിനെ സസ്പെൻഡ് ചെയ്ത് ബാർ കൗൺസിൽ
Monday, October 6, 2025 6:02 PM IST
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റീസിനെ ആക്രമിക്കാൻ ശ്രമിച്ച അഭിഭാഷകൻ രാകേഷ് കിഷോറിനെ ബാർ കൗൺസിൽ സസ്പെൻഡ് ചെയ്തു. കിഷോറിനെതിരെ കൗൺസിൽ അച്ചടക്ക നടപടികളും തുടങ്ങി. അതേസമയം, കസ്റ്റഡിയിൽ എടുത്ത രാകേഷ് കിഷോറിനെ വിട്ടയച്ചു.
ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ അഭിഭാഷകര്‍ കേസുകള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിനിടെയായിരുന്നു സംഭവം. ജഡ്ജിമാരുടെ ഡയസിനടുത്തെത്തി ഇയാൾ ഷൂ ഊരി ചീഫ് ജസ്റ്റീസിന് നേരെ എറിയാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സമയോചിതമായി ഇടപെട്ട് അഭിഭാഷകനെ പുറത്തേക്ക് കൊണ്ടുപോയി. "സനാതന ധര്‍മത്തോടുള്ള അനാദരവ് ഇന്ത്യ ഒരിക്കലും സഹിക്കില്ല' എന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഇയാള്‍ വിളിച്ച് പറഞ്ഞിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.