ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; തീയതികള്‍ പ്രഖ്യാപിക്കുന്നു
Monday, October 6, 2025 4:32 PM IST
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്നു. ആകെ 7.43 കോടി വോട്ടർമാരുള്ളതിൽ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളും ഉൾപ്പെടും.
90,712 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ എല്ലായിടത്തും വെബ്കാസ്റ്റിംഗ് സൗകര്യം ഉണ്ടാവും. കനത്ത സുരക്ഷയിലായിരിക്കും തെരഞ്ഞെടുപ്പ്. കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ഗ്യാനേഷ് കുമാർ വ്യക്തമാക്കി.
243 അംഗ നിയമസഭയിലേക്ക് എൻഡിഎ - ഇന്ത്യാ മുന്നണികൾ നേർക്കുനേർ പോരാട്ടമാണ്. മുഖ്യമന്ത്രി നിതീഷ് കുമാർ നയിക്കുന്ന എൻഡിഎയിൽ ജെഡിയുവും ബിജെപിയുമാണ് പ്രധാന പാർട്ടികൾ. തേജസ്വി യാദവ് നേതൃത്വം നൽകുന്ന ആർജെഡിയാണ് ഇന്ത്യാ മുന്നണിയിലെ പ്രധാന പാർട്ടി.
കോൺഗ്രസാണ് മുന്നണിയെ മറ്റൊരു പ്രധാന കക്ഷി. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായിരുന്ന പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയും ബിഹാറിൽ കന്നിയങ്കത്തിനിറങ്ങും.