"ചര്‍ച്ചയില്‍ തോറ്റാല്‍ നടുത്തളത്തില്‍': തുടര്‍ച്ചയായി അടിയന്തരപ്രമേയം ചര്‍ച്ച ചെയ്തതിന്റെ ക്ഷീണത്തിലാണ് പ്രതിപക്ഷം: എം.ബി. രാജേഷ്
Monday, October 6, 2025 2:52 PM IST
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരേ രൂക്ഷവിമർശനവുമായി മന്ത്രി എം.ബി. രാജേഷ്. ചര്‍ച്ചയില്‍ തോറ്റാല്‍ നടുത്തളത്തില്‍ എന്നതാണ് പ്രതിപക്ഷ സമീപനമെന്ന് അദ്ദേഹം പരിഹസിച്ചു.
തുടര്‍ച്ചയായി അടിയന്തരപ്രമേയം ചര്‍ച്ച ചെയ്തതിന്റെ ക്ഷീണത്തിലാണ് പ്രതിപക്ഷം. ആറുദിവസത്തിനുള്ളില്‍ നാല് അടിയന്തര പ്രമേയങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും എം.ബി. രാജേഷ് പറഞ്ഞു.
സത്യാഗ്രഹം അനുഷ്ഠിച്ചവര്‍ സഭയില്‍ തിരിച്ചെത്തി. ഒരു നാടകം പൊളിഞ്ഞപ്പോള്‍ മറ്റൊരു നാടകവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണെന്നും രാജേഷ് കൂട്ടിച്ചേർത്തു.