ആ​ല​പ്പു​ഴ: തി​രു​വോ​ണം ബം​പ​ര്‍ ലോ​ട്ട​റി അ​ടി​ച്ച​ത് ആ​ല​പ്പു​ഴ​യി​ൽ. തു​റ​വൂ​ർ സ്വ​ദേ​ശി ശ​ര​ത്താ​ണ് ഭാ​ഗ്യ​ശാ​ലി. നെ​ട്ടൂ​രി​ലെ പെ​യി​ന്‍റ് ഗോ​ഡൗ​ൺ മാ​നേ​ജ​രാ​ണ് ശ​ര​ത്. ടി​ക്ക​റ്റ് തു​റ​വൂ​ർ എ​സ്ബി​ഐ​യി​ൽ ഹാ​ജ​രാ​ക്കി.

ടി​എ​ച്ച് 577825 എ​ന്ന ടി​ക്ക​റ്റി​നാ​ണ് ബം​പ​ർ സ​മ്മാ​ന​മ​ടി​ച്ച​ത്. നെ​ട്ടൂ​ർ ഐ​എ​ൻ​ടി​യു​സി ജം​ഗ്ഷ​നി​ൽ രോ​ഹി​ണി ട്രേ​ഡേ​ഴ്സ് എ​ന്ന​പേ​രി​ൽ വെ​ളി​ച്ചെ​ണ്ണ​ക്ക​ട ന​ട​ത്തു​ന്ന കു​മ്പ​ളം സ്വ​ദേ​ശി ല​തീ​ഷി​ന്‍റെ ക​ട​യി​ൽ​നി​ന്നാ​ണ് ടി​ക്ക​റ്റ് വി​റ്റ​ത്.

ലോ​ട്ട​റി മൊ​ത്ത​വി​ത​ര​ണ​ക്കാ​രാ​യ ഭ​ഗ​വ​തി ഏ​ജ​ൻ​സീ​സി​ന്‍റെ വൈ​റ്റി​ല​യി​ലെ ക​ട​യി​ൽ​നി​ന്നാ​ണു വി​ല്പ​ന​യ്ക്കാ​യി ടി​ക്ക​റ്റ് കൊ​ണ്ടു​വ​ന്ന​ത്.