ശ്രീനിജന് എംഎല്‍എ സ്ഥാനാര്‍ഥിയാകാന്‍ സമീപിച്ചു: ഗുരുതര ആരോപണങ്ങളുമായി സാബു എം. ജേക്കബ്
Monday, October 6, 2025 11:44 AM IST
കൊച്ചി: പി.വി. ശ്രീനിജന് എംഎല്‍എയ്ക്കും സിപിഎം നേതാക്കള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വന്റി 20 നേതാവ് സാബു എം. ജേക്കബ്.
ട്വന്റി 20 സ്ഥാനാര്‍ഥിയാകാന്‍ പി.വി. ശ്രീനിജിന്‍ സമീപിച്ചെന്നും സി.എന്‍. മോഹനനും, പി. രാജീവും രസീറ്റില്ലാതെ പണം വാങ്ങിയെന്നുമാണ് ആരോപണം. സംസ്ഥാന ഇലക്ഷന് കണ്വന്ഷന് കോലഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സാബു ജേക്കബ്.
വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് പകരം കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് പൂട്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്നും സാബു ജേക്കബ് വിമര്‍ശിച്ചു. അതേസമയം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാനുള്ള നാടകമാണ് ഇതെന്ന് ശ്രീനിജന് എംഎല്‍എ പ്രതികരിച്ചു.