മാസപ്പടി കേസ്: നിയമപോരാട്ടവുമായി മുന്നോട്ടുപോകും, ഭയന്നു പിന്മാറില്ല: മാത്യു കുഴൽനാടൻ
Monday, October 6, 2025 11:41 AM IST
തിരുവനന്തപുരം: മാസപ്പടി കേസില്‍ രാഷ്ട്രീയ, നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്നും ഭയന്നു പിന്മാറില്ലെന്നും കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന് എംഎല്‍എ.
കരിമണല്‍ കമ്പനിയില്‍ നിന്നു മുഖ്യമന്ത്രിയുടെ മകള്‍ വീണ പണം വാങ്ങി. കരിമണല്‍ കമ്പനി വീണയ്ക്കു പണം നല്‍കിയതിനു രേഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.