കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ നും​ഖോ​റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​സ്റ്റം​സ് ന​ട​പ​ടി​ക്കെ​തി​രേ ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. നി​യ​മ​പ​ര​മാ​യ വ​ഴി​യി​ലൂ​ടെ​യാ​ണ് വാ​ഹ​നം വാ​ങ്ങി​യ​തെ​ന്നും ക​സ്റ്റം​സ് ന​ട​പ​ടി നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. അ​ന്വേ​ഷ​ണ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച് ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വും ഇ​ന്ന് മ​റു​പ​ടി ന​ൽ​കും.

ഭൂ​ട്ടാ​നി​ൽ​നി​ന്ന് നി​കു​തി വെ​ട്ടി​ച്ച് ഇ​ന്ത്യ​യി​ൽ എ​ത്തി​ച്ച വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടാ​നും ത​ട്ടി​പ്പു​കാ​രെ ക​ണ്ടെ​ത്താ​നു​മാ​യി ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ നും​ഖോ​റി​നെ തു​ട​ർ​ന്ന് ദു​ൽ​ഖ​റി​ന്‍റെ മൂ​ന്ന് വാ​ഹ​ന​ങ്ങ​ളാ​ണ് ക​സ്റ്റം​സ് പി​ടി​ച്ചു​വ​ച്ചി​രി​ക്കു​ന്ന​ത്.