കരൂർ ദുരന്തം: ടിവികെ നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ
Monday, October 6, 2025 9:40 AM IST
ന്യൂഡൽഹി: കരൂർ ദുരന്തത്തിൽ പ്രതിചേർക്കപ്പെട്ട ടിവികെ നേതാക്കളായ ആനന്ദ്, നിർമൽ കുമാർ എന്നിവർ നൽകിയ മൂൻകൂർ ജാമ്യപേക്ഷ ഇന്ന് സുപ്രീംകോടതിയിൽ. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ കേസ് ഉടൻ കേൾക്കണമെന്ന് ആവശ്യപ്പെടുമെന്നാണ് വിവരം.
ദുരന്തത്തിന് കാരണം പോലീസാണ് എന്നാണ് ഹർജിയിലെ വാദം. കടുത്ത വിമർശനത്തോടെയാണ് മൂൻകൂർ ജാമ്യപേക്ഷ നേരത്തെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളിയത്.