തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ൽ കാ​റി​ൽ ലോ​റി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. തോ​ട്ട​യ്ക്കാ​ട് പാ​ല​ത്തി​നു സ​മീ​പം രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തോ​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി മീ​ന (40) ആ​ണ് മ​രി​ച്ച​ത്. ഒ​ൻ​പ​താം​ക്ലാ​സു​കാ​ര​നാ​യ മ​ക​ൻ അ​ഭി​മ​ന്യു​വി​ന് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു.

മ​ക​നെ ട്യൂ​ഷ​ൻ ക്ലാ​സി​ൽ കൊ​ണ്ടു​വി​ടാ​ൻ പോ​കു​ക​യാ​യി​രു​ന്നു മീ​ന. ദേ​ശീ​യ​പാ​ത​യി​ൽ യു ​ടേ​ൺ എ​ടു​ക്കു​മ്പോ​ൾ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മീ​ന സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.