കാ​സ​ർ​ഗോ​ഡ്: കു​മ്പ​ള ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ൽ ക​ലോ​ത്സ​വ​ത്തി​ൽ കു​ട്ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ര്‍​ഢ്യ മൈം ​ഷോ വീ​ണ്ടും അ​വ​ത​രി​പ്പി​ക്കും. അ​ധ്യാ​പ​ക​ൻ ക​ർ​ട്ട​ൻ ഇ​ട്ട​തി​നെ തു​ട​ർ​ന്ന് മു​ട​ങ്ങി​യ മൈം ​തി​ങ്ക​ളാ​ഴ്ച വീ​ണ്ടും അ​വ​ത​രി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

ഉ​ച്ച​ക്ക് 12 നാ​ണ് മൈം ​അ​വ​ത​രി​പ്പി​ക്കു​ക. ആ​രോ​പ​ണ വി​ധേ​യ​രാ​യ ര​ണ്ട് അ​ധ്യാ​പ​ക​രേ​യും മാ​റ്റി നി​ർ​ത്തി​യാ​യി​രി​ക്കും അ​വ​ത​ര​ണം. അ​തേ​സ​മ​യം നി​ർ​ത്തി​വ​ച്ച ക​ലോ​ത്സ​വം രാ​വി​ലെ മു​ത​ൽ തു​ട​ങ്ങാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വി. ​ശി​വ​ൻ കു​ട്ടി പ​റ​ഞ്ഞി​രു​ന്നു.