ആലപ്പുഴയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം
Sunday, October 5, 2025 8:28 AM IST
ആലപ്പുഴ: പുന്നപ്രയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെ ആറോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും നിലമ്പൂരിലേക്ക് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്.
കനത്ത മഴയിൽ നിയന്ത്രണം നഷ്ടമായ ബസ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.