ജ​യ്പു​ര്‍: പ​ശു​ക്ക​ളെ​യും ഗോ​ശാ​ല​ക​ളെ​യും സം​ര​ക്ഷി​ക്കാ​ന്‍ ഗോ ​സം​ര​ക്ഷ​ണ സെ​സ് ഈ​ടാ​ക്കി രാ​ജ​സ്ഥാ​ൻ സ​ര്‍​ക്കാ​ര്‍. സെ​പ്റ്റം​ബ​ര്‍ 30ന് ​ജോ​ധ്പു​രി​ലെ ബാ​റി​ല്‍​നി​ന്ന് 2650 രൂ​പ​യ്ക്ക് ആ​റ് ബി​യ​ര്‍ വാ​ങ്ങി​യ ബി​ല്ലി​ലാ​ണ് മൂ​ല്യ​വ​ര്‍​ധി​ത നി​കു​തി​ക്കു (വാ​റ്റ്) പു​റ​മേ 20 ശ​ത​മാ​നം അ​ധി​ക തു​ക ഈ​ടാ​ക്കി​യ​താ​യി കാ​ണി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ ഈ ​സെ​സ് 2018ല്‍ ​അ​വ​ത​രി​പ്പി​ച്ച​താ​ണെ​ന്നും അ​ന്നു​മു​ത​ല്‍ മ​ദ്യ വി​ല്‍​പ്പ​ന​യി​ല്‍ ഇ​ത് ഈ​ടാ​ക്കു​ന്നു​ണ്ടെ​ന്നു​മാ​ണ് ഹോ​ട്ട​ല്‍ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മി​ക്ക ഹോ​ട്ട​ലു​ക​ളി​ലും ഇ​തി​നെ സ​ര്‍​ചാ​ര്‍​ജെ​ന്ന് മാ​ത്ര​മാ​ണ് വി​ളി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ത​ങ്ങ​ള്‍ ഇ​തി​നെ ഗോ ​സം​ര​ക്ഷ​ണ സെ​സ് (കൗ ​സെ​സ്) എ​ന്ന് വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്താ​റാ​ണെ​ന്ന് ഹോ​ട്ട​ല്‍ മാ​നേ​ജ​ര്‍ നി​ഖി​ല്‍ പ്രേം ​പ​റ​ഞ്ഞു.

2018 ജൂ​ണി​ല്‍ അ​ന്ന​ത്തെ വ​സു​ന്ധ​ര രാ​ജെ സ​ര്‍​ക്കാ​രാ​ണ് വി​ദേ​ശ​മ​ദ്യം, ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ മ​ദ്യം, നാ​ട​ന്‍ മ​ദ്യം, ബി​യ​ര്‍ എ​ന്നി​വ​യ്ക്ക് 20 ശ​ത​മാ​നം സ​ര്‍​ചാ​ര്‍​ജ് ഏ​ര്‍​പ്പെ​ടു​ത്തി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. ഈ ​തു​ക ഗോ ​സം​ര​ക്ഷ​ണ​ത്തി​നാ​യി നീ​ക്കി​വ​ച്ചി​ട്ടു​ള്ള ഫ​ണ്ടി​ലേ​ക്കാ​ണ് നി​ക്ഷേ​പി​ക്കു​ന്ന​ത്. ബി​ല്ലി​ന്‍റെ പ​ക​ര്‍​പ്പ് ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ വൈ​റ​ലാ​യ​തോ​ടെ ന​ട​പ​ടി​ക്കു പി​ന്നി​ലെ യു​ക്തി ചോ​ദ്യം​ചെ​യ്ത് പ​ല​രും രം​ഗ​ത്തെ​ത്തി.