ഡാ​ല​സ്: ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി യു​എ​സി​ൽ അ​ജ്ഞാ​ത​ന്‍റെ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു. ഡാ​ല​സി​ൽ ഗ്യാ​സ് സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ച​ന്ദ്ര​ശേ​ഖ​ർ പോ​ൾ-27 ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഹൈ​ദ​രാ​ബാ​ദി​ൽ ബി​ഡി​എ​സ് പ​ഠ​ന​ത്തി​നു ശേ​ഷം 2023ലാ​ണ് ച​ന്ദ്ര​ശേ​ഖ​ർ തു​ട​ർ​പ​ഠ​ന​ത്തി​നാ​യി യു​എ​സി​ലേ​ക്കു പോ​യ​ത്. ആ​റു മാ​സം മു​മ്പ് ഡെ​ന്‍റ​ൽ പി​ജി കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. മു​ഴു​വ​ൻ സ​മ​യ ജോ​ലി​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ പാ​ർ​ട് ടൈ​മാ​യാ​ണ് ഗ്യാ​സ് സ്റ്റേ​ഷ​നി​ൽ ജോ​ലി​യെ​ടു​ത്ത​ത്.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​രാ​ൻ കു​ടും​ബം യു​എ​സ് അ​ധി​കൃ​ത​രു​ടെ സ​ഹാ​യം തേ​ടി. ബി​ആ​ർ​സ് എം​എ​ൽ​എ സു​ധീ​ർ റെ​ഡ്ഡി, മു​ൻ മ​ന്ത്രി ടി. ​ഹ​രീ​ഷ് റാ​വു എ​ന്നി​വ​ർ ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.