പാ​ല​ക്കാ​ട്: വ​ധ​ശി​ക്ഷ​യെ ഭ​യ​ക്കു​ന്നി​ല്ലെ​ന്ന് കൊ​ല​ക്കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം നെ​ന്മാ​റ​യി​ൽ ഇ​ര​ട്ട​ക്കൊ​ല ന​ട​ത്തി​യ പ്ര​തി ചെ​ന്താ​മ​ര. ജ​നു​വ​രി 27ന് ​ആ​യി​രു​ന്നു ആ​ദ്യ കൊ​ല​ക്കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ചെ​യ്ത​ത്.

2019ൽ ​പോ​ത്തു​ണ്ടി സ്വ​ദേ​ശി​നി സ​ജി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ചെ​ന്താ​മ​ര ആ​ദ്യം പി​ടി​യി​ലാ​കു​ന്ന​ത്. ഈ ​കേ​സി​ൽ കോ​ട​തി അ​ടു​ത്ത​യാ​ഴ്ച വി​ധി പ​റ​യും. സ​ജി​ത കൊ​ല​ക്കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷ​മാ​യി​രു​ന്നു തു​ട​ർ​ന്നു​ള്ള കൊ​ല​പാ​ത​ക​ങ്ങ​ൾ.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി തി​രി​കെ കൊ​ണ്ടു​പോ​കു​ന്പോ​ഴാ​യി​രു​ന്നു ചെ​ന്താ​മ​ര ശി​ക്ഷാ​വി​ധി​യെ ഭ​യ​ക്കു​ന്നി​ല്ലെ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്. വ​ധ​ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന് ഭ​യ​മു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​ന് തൂ​ക്കു​ക​യ​റി​നെ പേ​ടി​ക്കു​ന്ന ആ​ളൊ​ന്നു​മ​ല്ല താ​നെ​ന്നാ​ണ് ചെ​ന്താ​മ​ര പ​റ​ഞ്ഞ​ത്.

ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി കൊ​ല്ല​പ്പെ​ട്ട സ​ജി​ത​യു​ടെ ഭ​ർ‌​ത്താ​വ് സു​ധാ​ക​ര​നെ​യും ഭ​ർ​തൃ​മാ​താ​വ് ല​ക്ഷ്മി​യെ​യു​മാ​ണ് വീ​ടി​നു​മു​ന്നി​ലി​ട്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.