കുന്നിക്കോട്ട് നിയന്ത്രണം വിട്ട സ്കൂട്ടർ കിണറ്റിൽ ഇടിച്ചു; കിണറ്റിൽ വീണ് അമ്മയ്ക്കും മകനും പരിക്കേറ്റു
Saturday, October 4, 2025 8:06 PM IST
കൊല്ലം: കുന്നിക്കോട് നിയന്ത്രണം വിട്ട സ്കൂട്ടർ കിണറ്റിൽ ഇടിച്ച് അപകടം. കിണറ്റിൽ വീണ് സ്കൂട്ടർ യാത്രികരായ അമ്മയ്ക്കും മകനും പരിക്കേറ്റു.
മഠത്തിൽ വടക്കേതിൽ അഞ്ജുവും മകനുമാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇരുവരെയും രക്ഷപ്പെടുത്തി.
പരിക്കേറ്റ അമ്മയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.