കീ​വ്: യു​ക്രെ​യ്നി​ലെ റെ​യി​ൽ​വെ സ്റ്റേ​ഷ​ന് നേ​രെ ഡ്രോ​ണാ​ക്ര​മ​ണം ന​ട​ത്തി റ​ഷ്യ. ആ​ക്ര​മ​ണ​ത്തി​ൽ 30 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

സു​മി പ്ര​ദേ​ശ​ത്തെ ഷോ​സ്ക സ്റ്റേ​ഷ​നി​ലാ​ണ് ഡ്രോ​ണാ​ക്ര​മ​ണം ന​ട​ന്ന​ത്. റ​ഷ്യ​ൻ അ​തി​ർ​ത്തി​യി​ൽ നി​ന്ന് 50 കി​ലോ​മി​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് ഷോ​സ്ക സ്റ്റേ​ഷ​ൻ.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ർ​ക​രും പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലേ​യ്ക്ക് മാ​റ്റി.

ആ​ക്ര​മ​ണ​ത്തെ യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്ലോ​ഡി​മ​ർ സെ​ല​ൻ​സ്കി അ​പ​ല​പി​ച്ചു.