മൂന്നാം ടി20യിലും ജയം; ന്യൂസിലൻഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ
Saturday, October 4, 2025 5:00 PM IST
മെൽബൺ: ന്യൂസിലൻഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്ന് നടന്ന മൂന്നാം മത്സരത്തിൽ മൂന്ന് വിക്കറ്റിന് വിജയിച്ചതോടെയാണ് ഓസീസ് പരന്പര സ്വന്തമാക്കിയത്.
2-0 എന്ന മാർജിനിലാണ് പരന്പര ഓസീസ് വിജയിച്ചത്. ആദ്യ മത്സരത്തിൽ ഓസീസ് ആറ് വിക്കറ്റിന് വിജയിച്ചിരുന്നു. എന്നാൽ രണ്ടാം മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു.
ഇന്നത്തെ മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ രണ്ടോവർ ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. നായകൻ മിച്ചൽ മാർഷിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ മികവിലാണ് ഓസീസ് വിജയിച്ചത്.
മാർഷ് 103 റൺസാണ് എടുത്തത്. 52 പന്തിൽ എട്ട് ബൗണ്ടറിയും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു മാർഷിന്റെ ഇന്നിംഗ്സ്. മിച്ചൽ ഓവൺ 14 റൺസെടുത്തു.
ന്യൂസിലൻഡിന് വേണ്ടി ജെയിംസ് നീഷാം നാല് വിക്കറ്റെടുത്തു. ജേക്കബ് ഡഫി രണ്ട് വിക്കറ്റും ബെൻ സിയേഴ്സ് ഒരു വിക്കറ്റും വീഴ്ത്തി.