അ​ഹ​മ്മ​ദാ​ബാ​ദ്: വി​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ക്ക് ഇ​ന്നിം​ഗ്സ് ജ​യം. വി​ന്‍​ഡീ​സി​നെ ഇ​ന്നിം​ഗ്സി​നും 140 റ​ണ്‍​സി​നും തോ​ല്‍​പ്പി​ച്ചു.

വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ 146ന് ​പു​റ​ത്താ​യി. ഇ​ന്ത്യ​യ്ക്കാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ നാ​ലും മു​ഹ​മ്മ​ദ് സി​റാ​ജ് മൂ​ന്നും വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. ല​ഞ്ചി​നു പി​രി​യു​മ്പോ​ൾ 27 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 66 റ​ൺ​സെ​ന്ന നി​ല​യി​ലാ​യി​രു​ന്നു വി​ൻ​ഡീ​സ്.

അ​ലി​ക് അ​താ​നീ​സ് (38), ജ​സ്റ്റി​ൻ ഗ്രീ​വ്സ് (25) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്സു​ക​ളി​ലാ​യി​രു​ന്നു വി​ൻ​ഡീ​സി​ന്‍റെ പ്ര​തീ​ക്ഷ. പ​ക്ഷേ അ​തും അ​ധി​കം നീ​ണ്ടി​ല്ല. ബു​ധ​നാ​ഴ്ച ര​ണ്ടാം സെ​ഷ​നി​ൽ അ​നാ​തീ​സി​നെ വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ സ്വ​ന്തം പ​ന്തി​ല്‍ ക്യാ​ച്ചെ​ടു​ത്തു പു​റ​ത്താ​ക്കി. പി​ന്നാ​ലെ മു​ഹ​മ്മ​ദ് സി​റാ​ജി​ന്‍റെ പ​ന്തി​ൽ ഗ്രീ​വ്സും ബോ​ൾ​ഡാ​യി.

ജെ​യ്ഡ​ൻ സീ​ൽ​സ് (22), യൊ​ഹാ​ൻ ലെ​യ്ൻ (14), ഖാ‍​രി പി​യ​റി (13) റ​ണ്‍​സെ​ടു​ത്തു. ര​ണ്ടി​ന്നിം​ഗ്സി​ലും കൂ​ടി മു​ഹ​മ്മ​ദ് സി​റാ​ജ് ഏ​ഴു വി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി. കു​ൽ​ദീ​പ് യാ​ദ​വി​നു ര​ണ്ടും വാ​ഷിം​ട​ൺ സു​ന്ദ​റി​ന് ഒ​രു വി​ക്ക​റ്റു​മു​ണ്ട്.

ടാ​ഗ്‍​ന​രെ​യ്ൻ ച​ന്ദ​ർ​പോ​ൾ (എ​ട്ട്), ബ്ര​ണ്ട​ൻ കി​ങ് (അ​ഞ്ച്), റോ​സ്റ്റ​ൻ ചെ​യ്സ് (ഒ​ന്ന്), ഷാ​യ് ഹോ​പ് (ഒ​ന്ന്) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് വി​ൻ​ഡീ​സ് താ​ര​ങ്ങ​ളു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ലെ സ്കോ​റു​ക​ൾ.

കെ.​എ​ൽ. രാ​ഹു​ൽ (100), ധ്രു​വ് ജു​റേ​ൽ (125), ര​വീ​ന്ദ്ര ജ​ഡേ​ജ (104 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ സെ‍​ഞ്ച​റി​ക്ക​രു​ത്തി​ൽ ര​ണ്ടാം ദി​നം ക​ളി നി​ർ​ത്തു​മ്പോ​ൾ അ​ഞ്ചി​ന് 448 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ടീം ​ഇ​ന്ത്യ.

മൂ​ന്നാം ദി​വ​സം തു​ട​ക്ക​ത്തി​ൽ‌ ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്ത ഇ​ന്ത്യ, വി​ൻ​ഡീ​സി​നെ ര​ണ്ടാം ഇ​ന്നിം​ഗ്സി​നു വി​ടു​ക​യാ​യി​രു​ന്നു. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ 286 റ​ൺ​സ് ലീ​ഡും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.