പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് വീ​ണ്ടും പേ ​വി​ഷ​ബാ​ധ​യേ​റ്റ് മ​ര​ണം. പ​ത്ത​നം​തി​ട്ട ക​ള​ര്‍​നി​ല്‍​ക്കു​ന്ന​തി​ല്‍ കൃ​ഷ്ണ​മ്മ(65)​ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.

ക​ഴി​ഞ്ഞ മാ​സം നാ​ലാം തീ​യ​തി​യാ​ണ് കൃ​ഷ്ണ​മ്മ​യെ തെ​രു​വ് നാ​യ ക​ടി​ച്ച​ത്. തു​ട​ര്‍​ന്ന് പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കൃ​ഷ്ണ​മ്മ​യെ ക​ടി​ച്ച നാ​യ​യെ പി​ന്നീ​ട് ച​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.