യുവജനങ്ങളുടെ സമഗ്ര വികസനം; 62,000 കോടിയുടെ പദ്ധതികൾ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
Saturday, October 4, 2025 1:49 AM IST
ന്യൂഡൽഹി: രാജ്യത്തെ യുവജനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 62,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 11ന് ആണ് ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം.
രാജ്യത്തെ യുവജനങ്ങളുടെ വിദ്യാഭ്യാസം, വൈദഗ്ധ്യം, സംരഭകത്വം എന്നിവയ്ക്ക് പ്രാതിനിധ്യം നൽകുന്നതാണ് പദ്ധതികൾ. ദേശീയ നൈപുണ്യ സമ്മേളനത്തിന്റെ നാലാമത് പതിപ്പായ കൗശൽ ദീക്ഷന്ത് സമാരോഹും പരിപാടിയിൽ ഉൾപ്പെടും.
നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന് കീഴിലുള്ള വ്യാവസായിക പരിശീലന സ്ഥാപനങ്ങളിൽ നിന്നും ദേശീയതലത്തിൽ ഉന്നത വിജയം നേടിയ 46 പേരെ പ്രധാനമന്ത്രി ചടങ്ങിൽ അനുമോദിക്കും.