പെനാൽറ്റി ഗോളുമായി റോയ് കൃഷ്ണ; മലപ്പുറം എഫ്സിക്ക് ജയം
Friday, October 3, 2025 11:00 PM IST
മലപ്പുറം: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ രണ്ടാം മത്സരത്തില്‍ മലപ്പുറം എഫ്സിക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് തൃശൂർ മാജിക്കിനെയാണ് മലപ്പുറം എഫ്സി തോൽപ്പിച്ചത്.
രണ്ടാം പകുതിയില്‍ റോയ് കൃഷ്ണ നേടിയ പെനാല്‍റ്റി ഗോളിലാണ് മലപ്പുറം എഫ്സി വിജയിച്ചത്. 72-ാം മിനിറ്റിലാണ് താരം ഗോൾ നേടിയത്.
മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.