കോട്ടയത്ത് കാണാതായ സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍
Friday, October 3, 2025 7:02 PM IST
കോട്ടയം: കുറവിലങ്ങാട്ടുനിന്നും കാണാതായ സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാണക്കാരി കപ്പടക്കുന്നേല്‍ വീട്ടില്‍ ജെസി സാം( 50 ) ആണ് മരിച്ചത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചതെന്നാണ് പോലീസ് നിഗമനം.
ഇടുക്കി കരിമണ്ണൂര്‍ ചെപ്പുകുളത്താണ് ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടത്. ഭര്‍ത്താവാണ് കൊല നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. സെപ്റ്റംബർ 29-ാം തീയതി മുതലാണ് ജെസിയെ കാണാതാവുന്നത്.
സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയായിരുന്നു. അതിനിടെയാണ് ചെപ്പുകുളത്ത് അജ്ഞാത മൃതദേഹം കണ്ടതായി പ്രദേശവാസികൾ അറിയിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ മരിച്ചത് കാണാതായ ജെസിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.