ഡ്രൈ ഡേ അനുബന്ധിച്ച് അനധികൃതമായി മദ്യം സൂക്ഷിച്ചു; ചേർത്തല സ്വദേശി പിടിയിൽ
Friday, October 3, 2025 4:00 PM IST
ആലപ്പുഴ: ഡ്രൈ ഡേ അനുബന്ധിച്ച് അനധികൃതമായി മദ്യം സൂക്ഷിച്ച ചേർത്തല സ്വദേശി പിടിയിൽ. ചേർത്തല കൊക്കോതമംഗലം വാരനാട് മുറിയിൽ കിഴക്കേടത്ത് വീട്ടിൽ നന്ദകുമാർ (56) ആണ് പിടിയിലായത്.
ഇയാളിൽ നിന്ന് 100 കുപ്പി മദ്യം പിടിച്ചെടുത്തു. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സി.പി. സാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്.
ഡ്രൈ ഡേ ദിവസങ്ങളിൽ മദ്യം കൂടുതലായി സൂക്ഷിച്ച് വിൽപ്പന നടത്തിയിരുന്ന ഇയാള് ആഴ്ചകളായി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇതിനൊടുവിൽ നടത്തിയ പരിശോധനയിലാണ് നന്ദകുമാർ എക്സൈസിന്റെ പിടിയിലായത്.