ന്യൂ​ഡ​ൽ​ഹി: ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സി​ൽ പി​ടി​യി​ലാ​യ ചൈ​ത​ന്യാ​ന​ന്ദ സ​ര​സ്വ​തി​യു​ടെ സ​ഹാ​യി​ക​ളാ​യ മൂ​ന്ന് സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ. വ​സ​ന്ത് കു​ഞ്ചി​ലെ ശ്രീ ​ശാ​ര​ദ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​ൻ മാ​നേ​ജ്‌​മെ​ന്‍റി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഇ​വ​ർ.

ശ്വേ​ത ശ​ർ​മ (അ​സോ​സി​യേ​റ്റ് ഡീ​ൻ), ഭാ​വ​ന ക​പി​ൽ (എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ), കാ​ജ​ൽ (സീ​നി​യ​ർ ഫാ​ക്ക​ൽ​റ്റി) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, പ്രേ​ര​ണ തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്.

ചോ​ദ്യം ചെ​യ്യ​ലി​ൽ, ബാ​ബ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ത​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും അ​ച്ച​ട​ക്ക​ത്തി​ന്‍റെ​യും മ​റ്റും മ​റ​വി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​താ​യും ഇ​വ​ർ സ​മ്മ​തി​ച്ചു.

അ​തേ​സ​മ​യം, ചൈ​ത​ന്യാ​ന​ന്ദ​യു​ടെ മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ളും ഒ​രു ഐ​പാ​ഡും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ, കാ​മ്പ​സി​ലെ​യും ഹോ​സ്റ്റ​ലു​ക​ളി​ലെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന് ല​ഭ്യ​മാ​ക്കു​ന്ന ഒ​രു ഫോ​ണും ഉ​ൾ​പ്പെ​ടു​ന്നു.

അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ന്നി​ല​ധി​കം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലും സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ളി​ലു​മാ​യി ഏ​ക​ദേ​ശം എ​ട്ട് കോ​ടി രൂ​പ​യും അ​ധി​കൃ​ത​ർ മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്.