അതിരപ്പിള്ളിയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല
Friday, October 3, 2025 12:31 AM IST
തൃശൂര്‍: അതിരപ്പിള്ളി വെറ്റിലപ്പാറയിൽ വിദ്യാർഥിയെ കാണാനില്ല. വെള്ളിക്കുളങ്ങര ശാസ്താപുവം ഉന്നതിയിലെ രാജന്റെ മകൻ സച്ചുവിനെയാണ് കാണാതായത്. പത്താം ക്ലാസ് വിദ്യാർഥിയാണ്.
വ്യാഴാഴ്ച ഉച്ച മുതൽ വെറ്റിലപാറ ട്രൈബൽ ഹോസ്റ്റലിൽ നിന്നുമാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കണ്ടെത്തുന്നതിനായി പോലീസും വനം വകുപ്പും ചേർന്ന് തെരച്ചിൽ നടത്തുന്നുണ്ട്.