തെലുങ്കാനയിൽ 400 കിലോ കഞ്ചാവ് പിടികൂടി; മൂന്ന്പേർ അറസ്റ്റിൽ
Thursday, October 2, 2025 8:55 AM IST
ഹൈദരാബാദ്: തെലുങ്കാനയിൽ 400 കിലോ കഞ്ചാവ് പിടികൂടി. രാജസ്ഥാനിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് കോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്.
റീജിയണൽ നാർക്കോട്ടിക് കൺട്രോൾ സെല്ലും രച്ചകൊണ്ട നാർക്കോട്ടിക് പോലീസും സംയുക്തമായി നടത്തിയ ഒരു ഓപ്പറേഷനിലാണ് കഞ്ചാവ് പിടികൂടിയത്.
റാമോജി ഫിലിം സിറ്റിക്ക് സമീപത്ത് നിന്നുമാണ് കഞ്ചാവ് കടത്താൻ ശ്രമിച്ച വാഹനം അധികൃതർ തടഞ്ഞത്. പരിശോധനയിൽ, തേങ്ങയുടെ അടിയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി.
സംഭവത്തിൽ മൂന്ന് പേരെ അധികൃതർ അറസ്റ്റ് ചെയ്തു. പ്രതികളായ മൂന്ന് പേരും രാജസ്ഥാൻ നിവാസികളാണ്. ഇവർക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.